flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടുന്ന ഏകവിദ്യാലയം.. പറവൂരിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് (30) എസ് എസ് എല്‍ സി പരീക്ഷയില്‍ നേടിയ വിദ്യാലയം

Wednesday, 27 December 2017

വാക്സിനേഷന്‍ വിജയം


ബധിരദിനത്തിലെ ദേശീയഗാനം

ബധിരദിനത്തോടനുബന്ധിച്ച് സ്ക്കൂള്‍ അസംബ്ലിയില്‍ വെച്ച് വിവിധ വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്തില്‍ ദേശീയഗാനം ആംഗ്യഭാഷയില്‍ അവതരിപ്പിച്ചു. റിസോഴ്സ് ടീച്ചര്‍ ശ്രീമതി മേരി ഫിജിയാണ് കുട്ടികളെ ഇതിനായി പരിശീലിപ്പിച്ചത്.

സ്കില്‍ ഡവലപ്പ്മെന്റ് പ്രോഗ്രാം

ഏഴ് എട്ട് ക്ലാസ്സുകളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങളില്‍ സ്കില്‍ നേടുന്നതിനുള്ള പരിശീലനം എല്ലാമാസവും രണ്ടാം ശനിയാഴ്ചയും നാലാംശനിയാഴ്ചയും നടത്തുന്നു. പ്രസിദ്ധ മീഡിയ ട്രെയിനര്‍ ശ്രീ. സുനില്‍ പ്രഭാകര്‍ സാറിന്റെ സ്തുത്യര്‍ഹമായ സേവനം ഈ പരിപാടിക്ക് ലഭിക്കുന്നുണ്ട്.
 

രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണക്ലാസ്സ്

എട്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പ്രത്യേകപരിപാടിയാണ് ശ്രദ്ധ. ഇതിനു മുന്നോടിയായി എട്ടാം ക്ലാസ്സിലെ രക്ഷാകര്‍ത്താക്കള്‍ക്കായി നടത്തിയ കൗണ്‍സലിംഗ് ക്ലാസ്സ് ശ്രീ പ്രിജിത്ത് പി അശോക് നയിക്കുന്നു.

നവപ്രഭ ഉദ്ഘാടനം

ഒന്‍പതാം ക്ലാസ്സിലെ പഠനപിന്നാക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച നവപ്രഭ പരിപാടിയുടെ ഇദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ ആഷിക് നിര്‍വ്വഹിച്ചു.

ശാസ്ത്രോത്സവം