flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday 15 December 2012

കരവിരുതിന്റെ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭകള്‍.......

നമ്മുടെ വിദ്യാലയത്തിലെ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഫിജി ടീച്ചറുടെ നേതൃത്വത്തില്‍ ഡിഫറന്റലി ഏബ്ള്‍ഡ് കുട്ടികള്‍ വൈവിധ്യമാര്‍ന്ന കരകൗശലവസ്തുക്കള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ടീച്ചറുടെയും കുട്ടികളുടയും ഭാവനയില്‍ രൂപപ്പെട്ട ക്രിസ്തുമസ് സമ്മാനങ്ങളുടെ പ്രദര്‍ശനവും വില്പനയും കഴിഞ്ഞദിവസം സ്ക്കുളില്‍ നടന്നു.




Thursday 6 December 2012

കലാപ്രതിഭകളെ അസംബ്ലിയില്‍ ആദരിച്ചപ്പോള്‍

പറവൂര്‍ ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  നേടിയ നമ്മുടെ വിദ്യാലയത്തിലെ കലാപ്രതിഭകളെയും അവരെ ഒരുക്കിയവരെയും പ്രത്യേക അസംബ്ലിയില്‍ ആദരിച്ചു. പ്രിന്‍സിപ്പാള്‍ ഷാജിസാര്‍, ഹെഡ്മിസ്ട്രസ് ലത ടീച്ചര്‍, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലോല്‍സവ കണ്‍വീനര്‍മാരായ സിമിടീച്ചര്‍, ഭാസ്വര ടീച്ചര്‍, രശ്മിടീച്ചര്‍, യമുനടീച്ചര്‍, ശ്രീകലടീച്ചര്‍ , ഷീലടീച്ചര്‍ എന്നിവരെയും ആദരിച്ചു.








ശാസ്ത്രയാന്‍ ക്ലാസ്സ്

ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഇത്തവണത്തെ
ശാസ്ത്രയാന്‍ ക്ലാസ്സ് നയിക്കുന്നത് ശ്രീ. നജീം.കെ.സുല്‍ത്താന്‍........

Tuesday 27 November 2012

Maglev Train

ജില്ലാ ശാസ്ത്രമേളയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതും ഇപ്പോള്‍ നാഷണല്‍ സയന്‍സ്ഫെയറില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ നിജിന്‍ വി ജോസഫിന്റെ മഗ് ലേവ് ട്രയിന്‍ മാതൃക.






Friday 23 November 2012

കലാ കിരീടം എസ്. എന്‍. വി.യ്ക്ക്






യു.പി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ മികച്ച വിജയം.
555 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.....

Thursday 8 November 2012

Energy Class by KSEB







ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ ഭാഗമായി KSEB ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന ഊര്‍ജസംരക്ഷണ ക്ലാസ്സില്‍ നിന്ന്......

Medicine Bank


Thursday 1 November 2012

Sub Dist Science Fair

സബ് ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള ഐ ടി മേളയില്‍ മികച്ച വിജയം
ശാസ്ത്രമേള, ഐ ടി മേള എന്നിവയില്‍ റണ്ണേഴ്സ് അപ്പ്........
പ്രവര്‍ത്തിപരിചയമേള (HSS) ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്....



Science Magazine 1st  - Editor - Harithapriya P S
Improvised Experiments HS 1st - Athira Dileep, Alfunnisa
Science Project HS 2nd - Minnu S Danji, Greeshma MM

Working Model UP - 1st - Anandu Shibu
Improvised Expts  UP -2nd

Working Model HSS- 2nd Nijin V Joseph
Improvised Experiments HSS - 1st Ansiya, Zen Rossario Albino

IT Fair

IT Project 1st - Avinash CB
MM Presentation 2nd - Sarath M R
Programming 3rd - Aravind

Friday 28 September 2012

Monday 17 September 2012

Science-SS-Maths-Work Experience Fair

 പുകയുന്ന അഗ്നിപര്‍വ്വതം
 കണ്ണുതുറപ്പിക്കുന്ന ശാസ്ത്രം
 പാമ്പ് വേലായുധന്‍മാര്‍
 പ്രാചീനസംസ്കാരം കളിമണ്ണില്‍
 വെള്ളം പമ്പുചെയ്യാം......ബൂദ്ധിമുട്ടില്ലാതെ......
 കരവിരുതിന്റെ നേര്‍ക്കാഴ്ചകള്‍
ശില്പികളുടെ സംതൃപ്തി

Sub District Volley ball Championship



Sunday 16 September 2012

Arts and Sports

മിമിക്രി  - 8G യിലെ വിഷ്ണുവിന്റെ പ്രകടനം

 100 മീറ്റര്‍ ഓട്ടമത്സരത്തിനു മുന്‍പ്

വാശിയേറിയ ഷോട്ട്പുട്ട് മത്സരത്തില്‍ നിന്ന്

മോണോ ആക്ട് - 6ാം തരത്തിലെ സൂസന്റെ പ്രകടനം


Wednesday 5 September 2012

Teacher's Day Celebrations

പറവൂരിലെ പ്രസിദ്ധ അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ ശ്രീ. സി.കെ.ഗംഗാധരന്‍ മാസ്റ്ററെ അദ്ധ്യാപകദിനത്തില്‍ ആദരിച്ചപ്പോള്‍..............





അദ്ധ്യാപകദിനത്തില്‍ ഗൈഡുകളുടെ നേതൃത്വത്തില്‍ നടന്ന അദ്ധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ നിന്ന്.....

Saturday 25 August 2012

പി.ടി.എ. പൊതുയോഗം

ഈ വര്‍ഷത്തെ PTA വാര്‍ഷികപൊതുയോഗം 24-08-2012ന് പി.ടി.എ പ്രസിഡന്റ് ശ്രീ. CP ജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പൂര്‍വ്വ വിദ്യാര്‍ഥിയും ഇപ്പോഴത്തെ രക്ഷാകര്‍ത്താവുമായ ശ്രീ. എസ് ശര്‍മ്മ MLA ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ MV ഷാജി സാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് PR ലത ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി KV ഷീലടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി.

ഓണാഘോഷം-2012

നമ്മുടെ സ്ക്കുളിലെ ഓണാഘോഷപരിപാടികള്‍ 24-08-2012 ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തി.
സംസ്കൃത സമാജത്തിന്റെയും കായികവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിനോദകായികമത്സരങ്ങള്‍, ഗാനമേള, മാത്സ്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കളമത്സരം , NSS ന്റെ പൂക്കളം. തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.

 സ്പൂണ്‍റേസ്
 സുന്ദരിയ്ക്കാരു പൊട്ടുകുത്തും.....?
 കലം തല്ലലിനു മുമ്പ്
 പൂക്കളമത്സരം

 പൂക്കളമത്സര സമ്മാന വിതരണം
 ഓണപ്പാട്ടും നാടന്‍പാട്ടും പിന്നെ മേളവും........
 പരിപാടിക്ക് ഷിബുസാര്‍, ബിന്നി സാര്‍, പ്രിജിത്ത സാര്‍ എന്നിവര്‍ നേതൃത്വം നല്കി.