flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Wednesday 31 July 2013

പ്രത്യേക ക്ലാസ്സ് പി.ടി.എ


നോട്ടീസ്

നാളെ (31-07-2013) ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലാസ് പി.ടി.എ ഉണ്ടായിരിക്കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും നിര്‍ബന്ധമായും പങ്കെടുക്കണം.

വിഷയം - കുട്ടികള്‍ക്ക് ലഭിക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍
സൈബര്‍ ക്രൈം





റോഡ് സേഫ്റ്റിക്ലബ്ബ് -ബോധവല്‍ക്കരണക്ലാസ്സ്

റോഡ് സേഫ്റ്റിക്ലബ്ബിന്റെ ഈ വര്‍ഷത്തെപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സ്ക്കൂള്‍മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. യൂണിയന്‍ സെക്രട്ടറി ശ്രീ.ഹരി വിജയന്‍ ആശംസകളര്‍പ്പിച്ചു. പറവൂര്‍ ജോയിന്റ് ആര്‍ ടി ഒ ശ്രീ ആദര്‍ശ്കുമാര്‍നായര്‍ ബോധവല്‍ക്കരണക്ലാസ്സ് നടത്തി. പി.ടി.എ.പ്രസിഡന്റ് ശ്രീ. സി പി ജയന്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ശ്രീ.സി.കെ.ബിജു സ്വാഗതവും ശ്രീമതി.പി.കെ.എന്‍ നിഷ നന്ദിയും രേഖപ്പെടുത്തി.



Exhibition of Coins and Stamps





Wednesday 24 July 2013

വ്യാസപൂര്‍ണിമ

സംസ്കൃത സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വ്യാസപൂര്‍ണ്ണിമ പരിപാടികളുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ. ​എം.വി.ഷാജി സാര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ആര്‍.ലത അദ്ധ്യക്ഷത വഹിച്ചു. ശ്രീ.പി.വി.സുന്ദരന്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ.കെ.വി.സാഹി, ശ്രീ.എന്‍.ഡി.ഷിബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പാടം പൂക്കുന്ന കാലത്തിനായി.......

സ്ക്കൂളില്‍ പൊന്നു വിളയിക്കാന്‍ ഇതാ നെല്‍പാടം തയ്യാറാവുന്നു.


Thursday 11 July 2013

മഴക്കാഴ്ച


മഴ.............!
അവള്‍ അങ്ങിനെയാണ്……………
എന്നും വേദനിക്കുന്നവരുടെ മനസ്സില്‍ ഒരു നനുത്ത
തലോടലായി അവള്‍ പെയ്തിറങ്ങും………
എന്തിനെന്ന് ചോദിച്ചാല്‍ അതവള്‍ക്ക് മാത്രമേ അറിയൂ…..
കാരണം അവള്‍ അങ്ങിനെയാണ്…….
ആരോടും ഒന്നും പറയാറില്ല.....
കത്തുന്ന സൂര്യന്‍റെ അഗ്നിസ്പര്‍ശത്താല്‍
ഭൂമി വെന്തുരുകുമ്പോള്‍ ……
അവളിലെ നൊമ്പരം മിഴിനീരായി പൊഴിയുന്നത്
ഭൂമിയുടെ നീറ്റല്‍ മാറ്റാനാവണം………
നിരാശകള്‍ ചുട്ടുനീറുന്ന നിസ്സഹായരില്‍ ആശ്വാസത്തിന്‍റെ
കുളിര്‍പ്രവാഹമായി അവള്‍ ഉതിര്‍ന്നു വീഴുന്നത്
അവരുടെ നൊമ്പരങ്ങളില്‍
സാന്ത്വനത്തിന്‍റെ തേന്‍ പുരട്ടുവാനായിരിക്കണം….
ചിലപ്പൊഴെങ്കിലും മനസ്സൊരു ഭ്രാന്തനെപോലെ അലയുമ്പോള്‍...
നഷ്ടപെട്ടതോര്‍ത്തു മിഴികളില്‍ നിന്ന് ചുട്ടുപൊള്ളുന്ന
അശ്രുക്കള്‍ ധാരയായി ഒഴുകുമ്പോള്‍…….
അതിനെ സ്വന്തം മിഴിനീരാല്‍ ശീതീകരിചെടുക്കാനായിരിക്കണം
അവള്‍ തോരാതെ പെയ്യുന്നത്…..
കാരണം അവള്‍ അങ്ങിനെയാണ്‌……..
മറ്റുള്ളവരുടെ വേദനകള്‍ ഒരു നനുത്ത തലോടലാല്‍…….
ശമിപ്പിക്കാന്‍ അവള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലല്ലോ………
സ്വയം കരഞ്ഞിട്ടാണെങ്കില്‍ പോലും !!!!!!!!
(കടപ്പാട് : മഴമന്ത്രങ്ങള്‍ക്ക്)


Tuesday 9 July 2013

ലഹരി പദാര്‍ത്ഥങ്ങള്‍ക്കെതിരെ.......

ജൂനിയര്‍ റെഡ്ക്രോസിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധദിന പ്രവര്‍ത്തനഭങ്ങള്‍ നടന്നു. അംഗങ്ങള്‍ ചെറുഗ്രൂപ്പുകളായി ഓരോക്ലാസ്സിലും ലഹരിവിരുദ്ധ പ്രതിജ്ഞയും മറ്റു ബോധവല്‍ക്കരണ പരിപാടികളും നടത്തി.
ഇതിനു മുന്നോടിയായി രാവിലെ നടന്ന JRC മീറ്റിംഗ് ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍. ലത ഉദ്ഘാടനം ചെയ്തു. ശ്രീ. സി.കെ.ബിജു, ശ്രീ.വി.പി.അനൂപ്, JRC കോര്‍ഡിനേറ്റര്‍മാരായ ശ്രീ. സി.ആര്‍ ഭാഗ്യരാജ്, ശ്രീ.കെ.വി.സാഹി എന്നിവര്‍ സംസാരിച്ചു.



Tuesday 2 July 2013

ഡോ.പി.ആര്‍.ശാസ്ത്രി അനുസ്മരണദിനം

നമ്മുടെ സ്ക്കൂള്‍ സ്ഥാപകനും ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുര്‍വേദ ഭിഷഗ്വരനും, അഗാധ സംസ്ക്ര്യത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ.പി. ആര്‍. ശാസ്ത്രി സാറിന്റെ 15ം ചരമവാര്‍ഷിക ദിനം,  2013 ജൂലായ് 2ന് സ്ക്കൂളില്‍ വച്ച് സമുചിതമായി ആചരിച്ചു. രാവിലെ 9.30 ന് ശാസ്ത്രിസാറിന്റെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയോടെ പരിപാടികള്‍ ആരംഭിച്ചു. സ്ക്കൂള്‍ ഹാളില്‍ വച്ചു നടന്ന അനുസ്മരണസമ്മേളനത്തില്‍  മാനേജര്‍ ശ്രീ.സി. എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് എസ്.എന്‍.ഡി.പി.യൂണിയന്‍ സെക്രട്ടറി ശ്രീ.എ.ബി.ജയപ്രകാശ്  ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.എം.വി.ഷാജിസാര്‍ ഡോ.പി.ആര്‍.ശാസ്ത്രി അനുസ്മരണപ്രഭാഷണം നടത്തി. ശാസ്ത്രിസാറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എന്റോവ്മെന്റ് യൂണിയന്‍ സെക്രട്ടറി ശ്രീ.ഹരി വിജയന്‍ വിതരണം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ.സി.പി.ജയന്‍, മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു വിക്രമന്‍, യോഗം ഡയറക്ടര്‍മാരായ ശ്രീ. പി.എസ്.ജയരാജ്, ശ്രീ.എം.പി.ബിനു, ശ്രീ.ഡി.ബാബു എന്നിവര്‍ ശാസ്ത്രി സാറിനെ അനുസ്മരിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ആര്‍.ലത സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി.ശ്രീമതി.പി.കെ.എന്‍.നിഷ നന്ദിയും രേഖപ്പെടുത്തി.