flash

കലോത്സവത്തില്‍ മികച്ച വിജയം പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്.... പറവൂരില്‍, പ്ലസ് ടുവിലും, എസ് എസ് എല്‍ സി യിലും, മികച്ചവിജയം നേടിയ ഏകവിദ്യാലയം..

Friday, 9 June 2017

ജൂണ്‍ 8 ലോക സമുദ്രദിനാചരണം

ലോക സമുദ്രദിനാചരണത്തിന്റെ ഭാഗമായി സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സമുദ്രത്തിലെ ജിവികളുടെ പ്രദര്‍ശനം നടത്തി. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ സാന്ദ്ര, അപര്‍ണ്ണ, അമിത, വിനയ എന്നിവര്‍ ചേര്‍ന്നാണ് പ്രദര്‍ശനം നടത്തിയത്. കുഞ്ഞിത്തൈ സ്വദേശിയായ സാന്ദ്രയും പിതാവ് സുനിലും ചേര്‍ന്ന് കടലിലെയും കായലിലെയും വിവിധ ജീവികള്‍, ഞണ്ടുകള്‍ കൊഞ്ചുകള്‍ എന്നിവ ശേഖരിച്ച് സ്റ്റഫ് ചെയ്ത് വച്ചിരുന്നു. ഇവയാണ് പ്രദര്‍ശനത്തിന് വച്ചത്. അദ്ധ്യാപികമാരായ സീ ആര്‍ ബീന, എന്‍ എസ് സുമ, സിഎച്ച് ബീന, വി ജി ബിന്ദി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Monday, 5 June 2017

പരിസ്ഥിതിദിനാഘോഷം 2017സ്ക്കൂള്‍ പ്രവേശനോത്സവം 2017

ഉദ്ഘാടനം - ശ്രീ സി എന്‍ രാധാകൃഷ്ണന്‍ മാനേജര്‍
അദ്ധ്യക്ഷന്‍ - ശ്രീ. പി എസ് ജയരാജ്
മുഖ്യപ്രഭാഷണം - ശ്രീ ടി വി നിഥിന്‍

Thursday, 11 May 2017

എസ് എസ് എല്‍ സി - പറവൂരിലെ ചരിത്ര വിജയം എസ് എന്‍ വി ക്ക്

പറവൂരിന്റെ ചരിത്രത്തിലാദ്യമായി എസ് എസ് എല്‍ സി പരീക്ഷയില്‍ 30 ഫുള്‍ എ പ്ലസ് നേടുന്ന വിദ്യാലയം എന്ന ബഹുമതി ഇനി എസ് എന്‍ വി സ്ക്കൂളിന് സ്വന്തം. 30 ഫുള്‍ എ പ്ലസിനോടൊപ്പം തന്നെ 19 പേര്‍ക്ക് ഒരു വിഷയത്തിനൊഴികെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം 97.5


ശ്രീ വിനോദ് നെല്ലിപ്പിള്ളി ബെസ്റ്റ് റെഡ്ക്രോസ് പ്രവര്‍ത്തകന്‍


എറണാകുളം ജില്ലയിലെ മികച്ച റെഡ്ക്രോസ് പ്രവര്‍ത്തകനുള്ള പുരസ്കാരം നമ്മു‌ടെ വിദ്യാലയത്തിലെ ക്ലര്‍ക്ക് ശ്രീ വിനോദ് നെല്ലിപ്പിള്ളിക്ക് ലഭിച്ചു. അഭിനന്ദനങ്ങള്‍Thursday, 2 March 2017

JCI വിദ്യാരത്ന അവാര്‍ഡ് രശ്മി ടീച്ചര്‍ക്ക്

Smt. CN Resmi Teacher (Mathematics teacher and Joint SITC) of SNV Sanskrit HSS Recieving JCI Vidya Ratna Award for  outstanding perfomance in teaching.


Friday, 27 January 2017

പൊതുവിദ്യാലയസംരക്ഷണയജ്ഞം -ഉദ്ഘാടനം


പറവൂര്‍ എസ് എന്‍ വി സംസ്കൃത വിദ്യാലയത്തിലെ പൊതുവിദ്യാലയസംരക്ഷണയജ്ഞ ത്തോടനുൂബന്ധിച്ച പരിപാടികള്‍ പറവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. രാവിലെ റോഡില്‍ നിന്ന് സ്ക്കൂളിലേക്ക് ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ കൈകോര്‍ത്ത് നിന്ന് വിദ്യാലയസംരക്ഷണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊതുവിദ്യാലയ സംരക്ഷണപ്രതിജ്ഞയും എടുത്തു.
സ്ക്കുള്‍ വാര്‍ഷികവും ഇന്ന് നടക്കുന്നതിനാല്‍ വാര്‍ഷികത്തിനുമുന്നോടിയായി പൊതുവിദ്യാലയപ്രതിജ്ഞ എല്ലാവരും ചേര്‍ന്ന് എടുത്തു. അഡ്വ വി.ഡി.സതീശന്‍ എം എല്‍ എ, പറവൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ഡെന്നി തോമസ് , വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ സി പി ജയന്‍, മാനേജര്‍ സി എന്‍ രാധാകൃഷ്ണന്‍, പിടിഎ പ്രസിഡന്റ് ശ്രീ പി എസ് ജയരാ‍ജ്, വൈസ് പ്രസിഡന്‍റ് ശ്രീ വി കെ ഷാജി, മാത‍ൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി രാഗം സുമേഷ് പിടിഎകമ്മറ്റി അംഗങ്ങള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍, റസിഡന്‍സ് അസോസിയഷേന്‍ ഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പൊതുവിദ്യാലയസംരക്ഷണയജ്ഞത്തിനുമുന്നോടിയായി സ്ക്കൂള്‍ ക്യാമ്പസും പരിസരവുംഎന്‍ സി സി, റെഡ്ക്രോസ്, മറ്റു ക്ലബ്ബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍
26-01-2017ന് വൃത്തിയാക്കിയിരുന്നു


Tuesday, 24 January 2017

സ്ക്കൂള്‍ വാര്‍ഷികം ജനുവരി 27 ന്

സ്ക്കൂള്‍ വാര്‍ഷികം - അദ്ധ്യാപക രക്ഷാകര്‍ത്തൃദിനം - പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം

സ്വാഗതം - ശ്രീമതി പി ആര്‍ ലത
അദ്ധ്യാക്ഷന്‍ - ശ്രീ സി എന്‍ രാധാകൃഷ്ണന്‍
റിപ്പോര്‍ട്ട് - ശ്രീമതി ഇ ജി ശാന്തകുമാരി
ഉദ്ഘാടനം - ശ്രീ വി ഡി സതീശന്‍ എം എല്‍ എ
മുഖ്യാതിഥി - ശ്രീ സലിം കുമാര്‍
സമ്മാനദാനം - ശ്രീ ഹരി വിജയന്‍
അനുഗ്രഹപ്രഭാഷണം - ശ്രീ പി എസ് ജയരാജ്
ആശംസകള്‍ - ശ്രീ ഡെന്നി തോമസ്
                   ശ്രീ ടി വി നിഥിന്‍
                     ശ്രീ സി പി ജയന്‍
                    ശ്രീ ഡി ബാബു
                    ശ്രീമതി രാഗം സുമേഷ്
                     ശ്രീ വി കെ ഷാജി
  കൃതജ്ഞത - ശ്രീ സി കെ ബിജു.               

കണ്‍വീനര്‍ - ശ്രീമതി കെ എസ് ഗയ
ജോ കണ്‍വിനര്‍മാര്‍ - ശ്രീമതി ആശ പി ബാബു
                         - ശ്രീമതി എന്‍ എസ് മ‍ഞ്ജു

state children's science congress- winnners _Junior and Senior team


Senior team - Indrajith S, Sree Raj P R, Pranav Thampi, Anjay, Karthik Sajeev
Junior team  - Nandana Soman,Namratha B Raj, Thejasree VS, Krishnapriya VV, Meghna B

Sunday, 22 January 2017

അഭിജ്ഞാനം - 2017പ്രിയരേ,
ദീപ്തസ്മരണകളാല്‍ പ്രോജ്ജ്വലമായ സംസ്കൃതിക്ക്
എന്നും അമൂല്യമായ സംഭാവനകള്‍ നല്‍കി പറവൂര്‍ നഗരത്തിന്
തിലകക്കുറിയായി വിരാജിക്കുന്ന എസ് എന്‍ വി സംസ്കൃതവിദ്യാലയം.
ദശാബ്ദങ്ങളായി ഈ വിദ്യാലയം ജന്മം നല്‍കിയ പ്രതിഭകള്‍,
അവര്‍ക്ക് നേര്‍വഴി തെളിച്ച ഗുരുശ്രേഷ്ഠര്‍
ഏവരും വീണ്ടും ഒത്തുകൂടുന്ന സുദിനം - ' അഭിജ്ഞാനം - 2017 '
എസ് എന്‍ വി പൂര്‍വ്വ വിദ്യാര്‍ത്ഥി- അധ്യാപകസംഗമം.

ഫെബ്രുവരി 4 രാവിലെ കൃത്യം 9 മണിക്ക്.
സ്നേഹക്കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍
ജനുവരി 30ന് മുമ്പ് അറിയിക്കുമല്ലോ...?

സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നു

ആര്‍ എന്‍ ഹോമര്‍ - 8547829138
ടി ആര്‍ ശരത്ത് - 9020956226
പി ജി നളിനാക്ഷന്‍ -8547281958
കെ വി സാഹി - 9446142239
സ്ക്കൂള്‍ ഓഫീസ് - 0484 -2449744, 2447844

_______________________________________________
രജിസ്ട്രേഷന്‍ ഫീസില്ല. സംഭാവനകള്‍ സ്വീകരിക്കുന്നതാണ്.

Wednesday, 4 January 2017

ജില്ലാ കലോത്സവം

എറണാകുളം ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നമ്മുടെ വിദ്യാലയം